ഇരുപത്തിയഞ്ചു വർഷക്കാലത്തെ തന്റെ സിനിമാജീവിതത്തിൽ ആകെ ഏഴ് ചിത്രങ്ങളാണ് ആന്ദ്രേ താർകോവ്സ്കി സംവിധാനം ചെയ്തത്...ഭൗതിക തലത്തിലുള്ള സംഘർഷങ്ങളല്ല താർകോവ്സ്കിയെ പ്രധാനമായും ആകർഷിച്ചത്. മറിച്ച് അദ്ദേഹത്തിന് വിഹ്വലത പകർന്നത് മനുഷ്യന്റെ ആത്യന്തിക പ്രശ്നങ്ങളാണ്... സാബു ശങ്കർ ഇവിടെ ഒരുക്കൂട്ടിയിട്ടുള്ളത് സാധാരണ അർത്ഥത്തിലുള്ള ഒരു തിരക്കഥയല്ല. 'സ്റ്റോക്കർ' എന്ന സിനിമയിലെ ഓരോ ഫ്രെയ്മും സൂക്ഷ്മമായി പിന്തുടർന്നതിന് ശേഷം അതിലെ സംഭാഷണങ്ങളും ദൃശ്യസൂചനകളും ചേർത്തുപിടിച്ച് തയ്യാറാക്കിയ ഒന്നാണ് ഒരു നോവൽ പോലെ വായിച്ചുപോകാവുന്ന ഈ കൃതി. ഉയർന്ന പാരായണക്ഷമതയാണ് ഇതിന്റെ അടയാളമുദ്ര.

- ഡോ. വി. രാജകൃഷ്ണൻ