![]() |
നാരായണഗുരു മലയാളത്തിലെ ചില കൃതികളില്‍ ഇതിനുമുമ്പും കേന്ദ്രബിന്ദുവായി ഭവിച്ചിട്ടുണ്ട്. പക്ഷേ അവയില്‍ നിന്നെല്ലാം എം.കെ.ഹരികുമാറിന്‍റെ ഈ കൃതി വേറിട്ടു നില്‍ക്കുന്നു. കാരണം, തനതായ അദ്ദേഹത്തിന്‍റെ അന്വേഷണ ത്വര, ആവിഷ്കരണ ശൈലിയുടെ തനിമയാര്‍ന്ന നവീനത മുതലായവയാണെന്ന് തോന്നുന്നു. ഏതായാലും ശ്രീരാമകൃഷ്ണ പരമഹംസന്‍റെ "റീഡിങ്ങ് ഡെസ് നാട്ട് മെയ്ക്ക് യു വൈസ്, റിയലൈസേഷന്‍ ഡെസ്" എന്ന മഹത് വചനം ശരിക്കും ഉള്‍ക്കൊണ്ടാണ് നാരായണഗുരുവിന്‍റെ തത്വങ്ങളെക്കുറിച്ചുള്ള തന്‍റെ അഗാധമായ ജ്ഞാനത്തെ ഹരികുമാര്‍ ഈ കൃതിയില്‍, രചനാ മികവോടെ കലാപരമായി പ്രകടമാക്കിയിട്ടുള്ളത് |
![]() |