നർമ്മം നയതന്ത്രത്തിൽ
Books | Malayalam | Humour
DC Books | Paperback
ഇന്ത്യൻ ഫോറിൻ സർവ്വീസിൽ ഏകദേശം നാല് പതിറ്റാണ്ടോളം വിദേശരാജ്യങ്ങളിൽ നയതന്ത്രപ്രതിനിധിയായി വിവിധ നിലകളിൽ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ ടി.പി. ശ്രീനിവാസന് പരപ്പും ആഴവുമുള്ള അനുഭവങ്ങൾ വേണ്ടുവോളമുണ്ട്. വ്യാപരിച്ച മേഖലയിലെല്ലാം കുറ്റമറ്റ നിലയിൽ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ച അദ്ദേഹത്തിന്റെ ഓർമ്മച്ചെപ്പിൽ നിർണ്ണായകമായ വഴിത്തിരിവുകൾക്കിടയാക്കിയ ചരിത്രസംഭവങ്ങളെക്കുറിച്ചുള്ള സ്മരണകൾ നിരവധിയാണ്. ചരിത്രബോധവും നയകോവിദത്വവും വേണ്ടുവോളം ആവശ്യപ്പെടുന്നതാണ് ഒരു നയതന്ത്രജ്ഞന്റെ ഔദ്യോഗിക ജീവിതം. ആ വഴിത്താരയിൽ വിജയമുദ്രകൾ മാത്രമുള്ള ടി.പി. ശ്രീനിവാസൻ ഇവിടെ പക്ഷേ, ആ സർവ്വീസ് സ്റ്റോറിയല്ല അനുസ്മരിക്കുന്നത്. പിരിമുറുക്കവും ഉദ്വേഗഭരിതവുമായ നയതന്ത്രമുഹൂർത്തങ്ങളെ ബുദ്ധിദ്യോതകമായ ഫലിതത്തിലൂടെ ലാഘവത്വത്തിലേക്ക് നയിച്ച അവിസ്മരണീയമായ ഫലിതോക്തികളുടെ വാങ്മയചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. നയതന്ത്രത്തിൽ നർമ്മത്തിലൂടെ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച 22 നിർമ്മലമായ നർമ്മ സംഭവങ്ങൾ, സംഭാഷണങ്ങൾ. നിശ്ചയമായും നയതന്ത്രശാഖയിലെ അപൂർവ്വസുന്ദരവും അർത്ഥവത്തുമായ ഫലിതശാഖയ്ക്ക് നിദർശനമാണ് ഈ ഓർമ്മക്കുറിപ്പുകൾ.
About the author | |
T.P Sreenivasan IFS Books of T.P Sreenivasan IFS listed here |
Category | Books/ Malayalam/ Humour |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | T.P Sreenivasan IFS |
Language | Malayalam |
Store code | A5 |
Remark |
No. of Pages | 106 |
Edition | 1st Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software