വിശ്വവിഖ്യാതമായ മൂക്ക്
Books | Malayalam | Story
DC Books | Paperback
എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്‍. 24-ാം വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ സംസ്‌കാരത്തെയും പരിഹസിക്കാന്‍ ബഷീര്‍ ഈ മൂക്കനെ ആയുധമാക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയ വൈജയന്തിയായി നിലകൊള്ളുന്ന അതുല്യ കൃതി-വിശ്വവിഖ്യാതമായ മൂക്ക്. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ സാമൂഹിക വിമര്‍ശനമായാണ് ഈ കഥ ബഷീര്‍ പറയുന്നത്. ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ് ഈ കഥയിലെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ബഷീര്‍ ഈ കഥയിലൂടെ. വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, പഴയ ഒരു കൊച്ചുപ്രേമകഥ എന്നീ മൂന്ന് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.
About the author | |
Vaikom Muhammad Basheer Books of Vaikom Muhammad Basheer listed here |
Category | Books/ Malayalam/ Story |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Vaikom Muhammad Basheer |
Language | Malayalam |
Store code | B3 |
Remark |
No. of Pages | 32 |
Edition | 34th Edition. 2022 |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software