പാണ്ഡവപുരം
Books | Malayalam | Novel
DC Books | Paperback
ആധുനികതയെ മലയാളം നോവലുകൾക്കിടയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരിൽ ഒരാളായ സേതുവിന്റെ മികച്ച നോവലുകളിൽ ഒന്നാണ് പാണ്ഡവപുരം. പാണ്ഡവപുരത്തെ സ്ത്രീ സമൂഹത്തെ ആസ്പദമാക്കി എഴുതിയ നോവൽ അനുഭവങ്ങളിലൂടെ പരിചിതമല്ലാത്ത ഓർമകളിലൂടെ വായനക്കാരനെ പിന്തുടർന്ന് ഒരു മികച്ച വായനാനുഭവം നൽകുന്നു. മഞ്ഞച്ചായമടിച്ച , നിരനിരയായി നിൽക്കുന്ന കോളനി വീടുകളും ഫാക്ടറിയും മഞ്ഞപുക ചുറ്റിയ അന്തരീക്ഷവും ചേർന്ന് ആകെ മങ്ങികലങ്ങിയ കാഴ്ച ഏതൊരു വായനക്കാരനിലും ഒരു സങ്കല്പ ലോകം തീർക്കുന്നു. ദേവി ടീച്ചറുടെ ഭാവനോർമാകളിലെ ഓറഞ്ച് തോട്ടവും കുതിരവണ്ടിക്കാരനും ജാരന്മാരും ഒക്കെ ചേർന്ന കഥയും രസമേറിയ കഥപറച്ചിലും മറ്റൊരു അനുഭവം തന്നെ നൽകുന്നു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും അവഗണനകൾക്കും കപട സദാചാരങ്ങൾക്കുമെല്ലാം പ്രതികരിക്കുന്ന ഈ നോവൽ ആധുനിക കാലഘട്ടത്തിന്റെ ആവശ്യമാണ്.
About the author |
Category | Books/ Malayalam/ Novel |
Model | Paperback |
From | DC Books |
Seller | PeerBey E-books |
Author | Sethu |
Language | Malayalam |
Store code | B1 |
No. of Pages | 150 |
Edition | 27th Edition |
ISBN |
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software